പലിശ നിരക്ക് ഉയരും ; ഇ എം ഐ യും

Bank Interest rates will rise; EMI too

ഓഗസ്റ്റ് മാസത്തിൽ നടന്ന എം പി സി മീറ്റിംഗിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയതിന് ശേഷം പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ എം സി എൽ ആർ ഉയർത്തി തുടങ്ങിയത്. ബാങ്കുകളുടെ വായ്പാ നിരക്കിലെ വർദ്ധനവ് ഇ എം ഐ കൾ വർദ്ധിക്കുന്നതിന് കാരണമാകും.

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 5 മുതൽ 10 ബേസിസ് പോയിന്റ് ഉയരും. പുതുക്കിയ നിരക്ക് സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കുമായി ബ്നന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.  എം സി എൽ ആർ  ഉയർത്തുന്നതാണ് നിരക്ക് വർദ്ധനവിനുള്ള കാരണം.

ഓഗസ്റ്റ് മാസത്തിൽ നടന്ന എം പി സി മീറ്റിംഗിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയതിന് ശേഷം പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ എം സി എൽ ആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) ഉയർത്തി തുടങ്ങിയത്.

എം സി എൽ ആർ (MCLR) എന്നത് ധനകാര്യ സ്ഥാപനത്തിന്റെ ഒരു റഫറൻസ് നിരക്ക് അഥവാ ആന്തരിക മാനദണ്ഡമാണ്. ഫണ്ടുകളുടെ മാർജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്ക് ഏറ്റവും കുറഞ്ഞ ഭവനവായ്പ പലിശ നിരക്ക് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയയെ നിർവചിക്കുന്നു. 2016-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് എംസിഎൽആർ രീതി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ അവതരിപ്പിച്ചത്. 

ഒറ്റരാത്രിയിലെ എം‌ സി‌ എൽ‌ ആറിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  ബാങ്ക് നിരക്ക് 6.80 ശതമാനത്തിൽ നിന്ന് 6.85  ശതമാനം ആയി ഉയർത്തി. 1 മാസത്തെ എം‌ സി‌ എൽ‌ ആർ നിരക്ക്  7.30 ശതമാനം  ആയി നിലനിർത്തിയപ്പോൾ 3 മാസത്തെ എം‌ സി‌ എൽ‌ ആർ നിരക്ക് 7.35 ശതമാനമായി തന്നെ തുടരും. 6  മാസത്തെ എം‌ സി‌ എൽ‌ ആർ നിരക്ക് 7.45 ശതമാനത്തിൽ  നിന്ന് 7.55 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തെ എം‌ സി‌ എൽ‌ ആർ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി  ഉയർത്തിയപ്പോൾ 3 വർഷത്തെ എം‌ സി‌ എൽ‌ ആർ നിരക്ക് 7.80 ശതമാനമായി തന്നെ തുടരുന്നതാണ്.

ആക്‌സിസ് ബാങ്ക് അടുത്തിടെ എം സി എൽ ആർ 5 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. ആക്‌സിസ് ബാങ്കിന്റെ ഇപ്പോഴത്തെ ഒരു വർഷത്തെ എം സി എൽ ആർ നിരക്ക്  8.05 ശതമാനമാണ്. ഓഗസ്റ്റ് 18 ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എം‌ സി‌ എൽ‌ ആർ നിരക്ക് 25 ബി‌പി‌എസ് വരെ വർദ്ധിപ്പിച്ചതിന് ശേഷം ഒരു വർഷത്തെ എം‌ സി‌ എൽ‌ ആർ നിരക്ക് 7.60 ശതമാനമാണ്. 

ബാങ്കുകളുടെ വായ്പാ നിരക്കിലെ വർദ്ധനവ് ഇ എം ഐ കൾ വർദ്ധിക്കുന്നതിന് കാരണമാകും. ഇത് സാധാരണക്കാരന്റെ ജീവിതനിലവാരത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്.

Comments

    Leave a Comment